പാനൂർ: രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം നേതൃ ശിൽപ്പശാല പി ആർ എം ഹൈസ്കൂളിൽ കെ.പി.മോഹനൻ എം എൽ എ
ഉദ്ഘാടനം ചെയ്തു.


വർഗീയതക്കെതിരായ പോരാട്ടത്തിന് സോഷ്യലിസ്റ്റുകൾ നേതൃത്വം നൽകുന്ന പുതിയ കാലം കൂടി രാജ്യത്ത് പിറവിയെടുക്കുന്നതായും ഇതിനെ മറികടക്കാൻ തെരഞ്ഞെടുപ്പുകളെ തന്നെ അട്ടിമറിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻറ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രവർത്തന റിപ്പോർട്ട് വി.പി.മോഹനനും പ്രവർത്തന രൂപരേഖ സജീന്ദ്രൻ പാലത്തായിയും അവതരിപ്പിച്ചു.തദ്ദേശ തെരഞ്ഞെടുപ്പും സംഘടനയും എന്ന വിഷയത്തിൽ കെ.പി.ചന്ദ്രൻ മാസ്റ്റർ ക്ലാസെടുത്തു. ജയചന്ദ്രൻ കരിയാട്, ഷിജിന പ്രമോദ്, സി.എച്ച്.സ്വാമിദാസൻ എന്നിവർ പ്രസിഡീയം നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, സെക്രട്ടറി ഉഷ രയരോത്ത്,ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.ജയപ്രകാശ്, ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്,ശ്രീജ എം ചെണ്ടയാട്, എം.കെ.രഞ്ജിത്ത്, എൻ.ധനഞ്ജയൻ,
പന്ന്യോടൻ ചന്ദ്രൻ , ടി.പി.അനന്തൻ മാസ്റ്റർ, സി.കെ.ബി.തിലകൻ, കരുവാങ്കണ്ടി ബാലൻ എന്നിവർ സംസാരിച്ചു.
BJP is trying to sabotage the elections; RJD held a leadership workshop in Panur
